തീവണ്ടികൾക്ക് നേരെ കല്ലേറും തീവണ്ടികളിലെ അതിക്രമങ്ങളും: പ്രതിരോധിക്കാൻ യോജിച്ച പ്രവർത്തനവും ബോധവൽക്കരണവും നടത്തണം - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update
vande bharat train

കോഴിക്കോട്: തീവണ്ടികൾക്കു നേരെ കല്ലേറും പാളങ്ങളിൽ  തടസ്സം സൃഷ്ടിക്കലും തീവണ്ടിക്കകത്തെ അതിക്രമങ്ങളും അനുദിനം പെരുകി വരുന്നു. ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് നിരപരാധികളായ യാത്രക്കാരും റെയിൽവേയും ജീവനക്കാരും ആണ്. ഇതിനെ ഫലപ്രദമായി നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഗുണഭോക്താക്കൾ യോജിച്ച് പദ്ധതികൾ ആവിഷ്കരിക്കണമെന്ന്   കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സിഎആർയുഎ) ദേശീയ ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

Advertisment

എലത്തൂർ തീവെപ്പിന് കേസിനു ശേഷം2023 ഏപ്രിൽ ആറിന് വിപുലമായ യോഗം കോഴിക്കോട് വിളിച്ചുചേർത്ത് തീവണ്ടി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുന്നതിന് അസോസിയേഷൻ വന്ദേ ഭാരത് തീവണ്ടികളിലെ മാതൃകയിൽ കമ്പാർട്ട്മെന്റുകളിൽ സിസി ടിവി ക്യാമറ, അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിച്ച പ്രായോഗിക നിർദ്ദേശങ്ങൾ യാതൊന്നും നടപ്പാക്കിയില്ല എന്നത് ഖേദകരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസാരിച്ച ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ് അറിയിച്ചു. 

എത്രയും വേഗം റെയിൽവേ ഉദ്യോഗസ്ഥർ, യാത്ര സംഘടനാ പ്രതിനിധികൾ, ജീവനക്കാരുടെ (ലോക്കോ പൈലറ്റ്, ടിടിഇ, റണ്ണിങ് സ്റ്റാഫ്, സ്റ്റേഷന്‍, മാസ്റ്റർ,ജിആർപി, ആർപിഎഫ്, ജനമൈത്രി പോലീസ്, ട്രോമാകെയർ, പോർട്ടർമാർ)  മറ്റു ബന്ധപ്പെട്ട സംഘടന പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ, ഡിവിഷണൽ, സോണൽ തലത്തിൽ അടിയന്തരമായി സംയുക്ത യോഗം ചേർന്ന് സുരക്ഷിതമായ തീവണ്ടി യാത്രക്ക് പദ്ധതികൾ ആവിഷ്കരിക്കണം എന്ന് വർക്കിംഗ് ചെയർമാൻ സി.ഇ. ചാക്കുണ്ണി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

വന്ദേ ഭാരത് ഉൾപ്പെടെയുള്ള കൂടുതൽ ട്രെയിനുകൾ വേണമെന്ന് നാം ആവശ്യപ്പെടുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ അതിന് പ്രതികൂലമായി ബാധിക്കുc. സംസ്ഥാനത്തെ റെയിൽവേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാനും അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഇത്തരം അക്രമങ്ങൾ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരും കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. 

ഓണാവധി കഴിഞ്ഞു ചെന്നൈയിൽ കോൺഫെഡറേഷൻ കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് യോഗം വിളിച്ചു ചേർത്ത് ആവശ്യങ്ങൾ സോണൽ ജനറൽ മാനേജറെ നേരിട്ട് അറിയിക്കാമെന്ന് ജനറൽ കൺവീനർ എം.പി അൻവർ യോഗത്തിൽ അറിയിച്ചു.

തീവണ്ടിക്ക് കല്ലെറിയൽ, പാളം തടസ്സപ്പെടുത്തൽ, തീവണ്ടികൾ അക്രമം നടത്തുന്ന ക്രിമിനലുകളെ കണ്ടുപിടിച്ച് അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ആന്ധ്ര - തെലുങ്കാന കൺവീനർ കെ.എസ്. ജോൺസൺ, ആസാം - ബംഗാൾ കൺവീനർ എം.എം ബഷീർ, വിജയൻ കാനായി, സി.പി ജോൺസൺ (ചെന്നൈ) സൺഷൈൻ ഷോർണൂർ, അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ (കേരളം)  സി. ചന്ദ്രൻ (ദില്ലി) എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ എംപി അൻവർ സ്വാഗതവും, സി.വി. ജോസി നന്ദിയും രേഖപ്പെടുത്തി.

Advertisment