കോഴിക്കോട്: വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിലെ താമസക്കാർ കൃഷിചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി. അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവപുരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി വി.ആർ രാജു, കൃഷിക്ക് നേതൃത്വം നൽകിയ തങ്കപ്പൻ, ജീവനക്കാരായ റീജാ ഭായ്, സ്വപ്ന കല, സ്മൃതി സുനിൽ എന്നിവർ സംസാരിച്ചു.