അനുഭവങ്ങളാണ് ചാക്കുണ്ണിയെ എഴുത്തുകാരനാക്കിയത് - ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായർ

New Update
mt ce chakkunni-2

എം.ടി വാസുദേവൻ നായരുടെ വസതിയിലെത്തി സി.ഇ ചാക്കുണ്ണിയുടെ ആത്മകഥ "തോൽക്കാൻ മനസ്സില്ലാതെ" എന്ന പുസ്തകംകൈമാറുന്നു

കോഴിക്കോട്: അനുഭവങ്ങളാണ് സി.ഇ ചാക്കുണ്ണിയെ എഴുത്തുകാരൻ ആക്കിയതെന്ന് ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായർ പറഞ്ഞു. ഷെവലിയാർ സി.ഇ ചാക്കുണ്ണിയുടെ ആത്മകഥ 'തോൽക്കാൻ മനസ്സില്ലാതെ' സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

mt ce chakkunni

ഉജാല ഏർപ്പെടുത്തിയ ആദ്യത്തെ ഫിലിം അവാർഡ് ഒരു വടക്കൻ വീരഗാഥയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് ആയിരുന്നു എന്ന കാര്യം പരസ്പരം പങ്കുവെച്ചു. ഇരുവരും കൂടല്ലൂർ  - ചാലിശ്ശേരി ഗ്രാമങ്ങളിൽ നിന്ന് കോഴിക്കോട് എത്തിയയവരാണ്.

എം.ടിക്ക്‌ ഓണക്കോടി സമ്മാനിച്ച് അദ്ദേഹത്തിനും കുടുംബത്തിനും സി.ഇ ചാക്കുണ്ണി ഓണാശംസകൾ അറിയിച്ചു. എംടിയുടെ നടക്കാവിലുള്ള വീട്ടിലെത്തിയാണ് പുസ്തകം കൈമാറിയത്.

Advertisment