സർഗാത്മകത വംശീയതയെ തകർക്കും: പി സുരേന്ദ്രൻ

New Update
sahithyolsav inauguration

എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: സർഗാത്മകത വംശീയതയെ തകർക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപെട്ടു. എസ്എസ്എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവ് ഇത്തരം സർഗാത്മക തലമുറയെ വളർത്തിയെടുക്കുകയാണ് എന്നും അവരാണ് ഈ നാടിന്റെ ഗതി നിർണയിക്കുക എന്നും അദ്ദേഹം കൂട്ടിചേർത്തു.

Advertisment

രണ്ട് ദിനങ്ങളിലായി മലപുറത് നടക്കുന്ന സാഹിത്യോത്സവിൻ എട്ട് സെക്ടറുകളിൽ നിന്നായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘടന സംഗമത്തിൽ ഡിവിഷൻ സെക്രട്ടറി അബ്ദുൽ വാഹിദ് അദനി അധ്യക്ഷത വഹിച്ചു.

എസ്എസ്എഫ് കേരള സെക്രട്ടറി ഡോ: എം എസ് മുഹമ്മദ്‌ പ്രമേയ ഭാഷണം നടത്തി. അബ്ദുള്ളക്കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. നൗഫൽ സഖാഫി, ആഷിഖ് സഖാഫി കാന്തപുരം, ജാഫർ സഖാഫി സംസാരിച്ചു. അസീസ് മുസ്‌ലിയാർ, ഉമർ ഹാജി, യാസീൻ ഫവാസ്, മുഹമ്മദലി കാവുംപുറം, സുലൈമാൻ മുസ്‌ലിയാർ സംബന്ധിച്ചു. ശഫീഖ് സഖാഫി സ്വാഗതവും സഫ്‌വാൻ സഖാഫി നന്ദിയും പറഞ്ഞു.

Advertisment