കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡൻ്റ് ഇടപ്പുലത്ത് ബാഹുലേയൻ്റെ 11 -ാമത് ചരമദിനത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശ്രദ്ധാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചു.
ഗുരുവരാശ്രമത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻ്റ് പി പീതാംബരൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഡിസിസി വൈസ് പ്രസിഡൻ്റ് എം രാജൻ, യോഗം ഡയറക്ടർ കെ ബിനുകുമാർ, യൂണിയൻ കൗൺസിലർ വി. സുരേന്ദ്രൻ, ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഉഷാവിവേക് എന്നിവർ പ്രസംഗിച്ചു.