കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം രാജീവന്റെ ഭാര്യ തിരിച്ചറിഞ്ഞു. രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇയാൾ എറണാകുളം വൈപ്പിൻ സ്വദേശിയാണ്.

New Update
2044980-body.webp

കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്ത് താമസിക്കുന്ന രാജീവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം രാജീവന്റെ ഭാര്യ തിരിച്ചറിഞ്ഞു. രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇയാൾ എറണാകുളം വൈപ്പിൻ സ്വദേശിയാണ്. 30 വർഷത്തോളമായി അരിക്കുളത്താണ് താമസം.

Advertisment

കൊലപാതകമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മൃതദേഹം രണ്ട് ഭാഗങ്ങളായി കാണപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. രാവിലെ രണ്ട് കാലുകളാണ് കത്തിക്കരിഞ്ഞ നിലയിൽ ആദ്യം കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ നിലയിലാണ് അരക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തിയത്. നേരത്തെ കത്തിക്കരിഞ്ഞ നിലയിൽ കാലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് മീറ്ററുകൾക്ക് അപ്പുറം വയലിൽനിന്നാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

deadbody
Advertisment