New Update
/sathyam/media/media_files/l69avCxOlVfQl98LTkKB.jpg)
കോഴിക്കോട്: മഴക്കെടുതിയും പുഴവെള്ളം കരകവിഞ്ഞതും മൂലം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഗൃഹോപകരണങ്ങളും സൗജന്യമായി സർവീസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കാരന്തൂർ മർകസ് ഐടിഐ. ഓഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെ മൂന്നു ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.
Advertisment
മോട്ടോറുകൾ, റഫ്രിഡ്ജറേറ്റർ, വാഷിംഗ് മെഷീൻ, ടി.വി, അയേൺ ബോക്‌സ് തുടങ്ങിയ വീട്ടുപകരണങ്ങളും വിവിധ വാഹനങ്ങളും സൗജന്യമായി റിപ്പയർ ചെയ്യാനുള്ള അവസരമാണ് ക്യാമ്പിൽ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സേവനം ഉപയോഗപ്പെടുത്തുന്നതിനും 9605504469, 9946045708, 9645039475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.