ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/XzrXFFXJR99TJcLO4U0R.jpg)
നടുവണ്ണൂർ മണ്ഡലം 13-ാം വാർഡ് കോൺഗ്രസ് പ്രവർത്തകയോഗം
നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് 13 -ാം വാർഡ് (ഈസ്റ്റ് - മന്ദങ്കാവ് ) പുനഃസംഘടനാ യോഗം നടത്തി. നടുവണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കെ. എം. ബഷീർ അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ബാലൻ ഉദ്ഘാടനം ചെയ്തു.
Advertisment
നടുവണ്ണൂർ ഗവ:ഹൈസ്കൂൾ യൂണിയൻ ചെയർമാൻ ടി. മിഷാലിനെ മുതിർന്ന നേതാവ് കൊളോറത്ത് നാരായണൻ ഷാളണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി നുസ്റത്ത് ബഷീർ, കെ. പ്രകാശൻ, എം. ശ്രീധരൻ,റഫീഖ് പുനത്തിൽ, ഗിരീഷ് ഇടുവാട്ട്, കെ എസ് യു മണ്ഡലം പ്രസിഡണ്ട് അമൽഹാദി മന്ദങ്കാവ്, കെ.സത്യവതി, നാജിൽ എന്നിവർ സംസാരിച്ചു.
പുതിയ വാർഡ് കമ്മിറ്റി ഭാരവാഹികളായി അജ്മൽ ടി (പ്രസിഡണ്ട്), റഫീഖ് പുനത്തിൽ (ജന.സെക്രട്ടറി), സി.കെ കുഞ്ഞായി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.