കോഴിക്കോട്ടെ അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം, പരാതി നല്കിയിട്ടും നടപടിയെടുക്കാതെ സ്ഥാപനം, സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമമെന്നും ആരോപണം

വര്‍ഷങ്ങളായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അധ്യാപകനെതിരെയാണ് പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്

New Update
535353

കോഴിക്കോട്:  അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം. പരാതി നല്കിയിട്ടും സ്ഥാപനം നടപടിയെടുത്തില്ലായെന്ന് ആരോപണം. വര്‍ഷങ്ങളായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അധ്യാപകനെതിരെയാണ് പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.

Advertisment

പെണ്‍കുട്ടികളുടെ പരാതി എഴുതിവാങ്ങിച്ച ജീവനക്കാരിയെ പ്രതികാരനടപടിയുടെ ഭാഗമായി സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്.

പെൺകുട്ടികളിൽ ഒരാളുടെ  രക്ഷിതാവ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരാതി പരിശോധിച്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും മുക്കം പോലീസും ഇതുവരെ കേസെടുത്തിട്ടില്ല. സ്ഥാപന ഉടമകള്‍ പെണ്‍കുട്ടികളെയും വീട്ടുകാരെയും സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

Advertisment