കെ എൻ കുറുപ്പിൻ്റെ സഹജീവി സ്നേഹത്തിൻ്റെയും കുട്ടിമാളു അമ്മയുടെ ദീർഘ വീക്ഷണത്തിൻ്റെയും നിതാന്ത മാതൃകയാണ് വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജം- ബി ജെ പി നേതാവ് സി കെ പത്മനാഭൻ

New Update
d91d538b-497f-46b4-897f-0eeaf4efe4f1

കോഴിക്കോട് : വെസ്റ്റ്ഹിൽ അനാഥ മന്ദിരം സ്ഥാപകൻ കെ എൻ കുറുപ്പിൻ്റെ സഹജീവി സ്നേഹത്തിൻ്റെയും പ്രഥമാധ്യക്ഷയായിരുന്ന കുട്ടിമാളു അമ്മയുടെ ദീർഘ വീക്ഷണത്തിൻ്റെയും നിതാന്ത മാതൃകയാണ് വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജമെന്നും രണ്ട് മഹാത്മാക്കളുടെയും സ്മൃതി മണ്ഡപം ഉണ്ടാക്കുവാൻ നിലവിലെ സമാജം ഭരണ സമിതി മുൻകയ്യെടുത്തത്  അഭിനന്ദനാർഹമാണെന്നും മുതിർന്ന ബി ജെ പി നേതാവ് സി കെ പത്മനാഭൻ പറഞ്ഞു.

Advertisment

വെസ്റ്റ്ഹിൽ അനാഥ മന്ദിരം സന്ദർശിച്ചതിനു ശേഷം സമാജം സ്ഥാപകരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി  സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജം പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വാഹക സമിതി അംഗം ഷാനേഷ് കൃഷ്ണ ബി ജെ പി ജില്ലാ കമ്മറ്റി അംഗം വി കെ ജയൻ സൂപ്രണ്ട് റീജാ ബായ് എന്നിവർ സംസാരിച്ചു.

Advertisment