കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത ജോസിന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

New Update
farewell given to dr. geetha

കൊഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത ജോസിന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തന്റെ 32 വർഷത്തെ സേവനത്തിനിടയിൽ അവരുടെ മുൻ കൈയിൽ കൊണ്ടു വന്ന വന്ധ്യതാ നിവാരണ പദ്ധതിയാണ് താലോലം. ഈ പദ്ധതിയിലൂടെ കുഞ്ഞുങ്ങളെ ലഭിച്ച നൂറോളം മാതാപിതാക്കളുണ്ട്.

Advertisment

arewell given to dr. geetha-2

യാത്രയയപ്പ് സമ്മേളനം സബ് ജഡ്ജ് എം. പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സനിൽകുമാർ.എം. സി.അധ്യക്ഷത വഹിച്ചു. എച്ച്.ഡി.സി. ഭരണ സമിതിയംഗവും ലോക കേരള സഭാംഗവുമായ പി.കെ.കബീർ സലാല, ബേബി വാസൻ(ഭരണ സമിതി അംഗങ്ങൾ),ഡോ. പി വി. അബ്ദുറഹിമാൻ, നിധീഷ്. കെ.പി, ഷിജുലാൽ, പിവി. മുജീബ് റഹ്‌മാൻ, മുഹമ്മദ് ഇക്ബാൽ, സുജ മേരി, ഡോ. പൂർണ്ണിമ, ഡോ. ജയന്ത്, കുഞ്ഞിരായിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോ. ഗീതാ ജോസ് മറുപടി പ്രസംഗം നടത്തി. ഡോ.റിതേഷ് സ്വാഗതവും ഡോ. സ്മിത മാധവൻ നന്ദിയും പറഞ്ഞു.

farewell given-3

Advertisment