കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ ആയ യൂഫോറിയയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി എ ഓ റശീദ് സഖാഫി വി എം ഉദ്‌ഘാടനം ചെയ്തു.
ഇരുനൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഈ മാസം 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്.
ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ റൈഹാൻ വാലി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡോ. മിൻഹാജ്, ഇസ്മാഈൽ മദനി, ലിജോ തോമസ്, മൊയ്തീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, റിയാസ് ചുങ്കത്തറ, സമദ് യൂണിവേഴ്‌സിറ്റി സംബന്ധിച്ചു.