തിരുനെല്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീർ (19) പിടിയിലായത്. യുവാവിന്റെ പക്കൽ നിന്ന് 720 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
വാഹന പരിശോധനയ്‌ക്കിടെ മഴ നനഞ്ഞ് യുവാവ് നടന്നു വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ സജീർ നടക്കുന്നതിൽ അസ്വാഭാവികത തോന്നിയതോടെ നടത്തിയ പരിശോധനയിൽ കാലിലെ തുട ഭാഗത്ത് സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വച്ച കഞ്ചാവ് കണ്ടെടുത്തു. ഇതോടെ യുവാവിനെ പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് കയ്യോടെ പിടികൂടുകയായിരുന്നു.
കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപ്പന ചെയ്യാനാണ് കഞ്ചാവെത്തിച്ചതെന്ന് സജീർ പറഞ്ഞു. കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് കഞ്ചാവെത്തിച്ച് കേരളത്തിൽ യുവാക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യം വച്ച് വൻ വിലയ്‌ക്ക് വിൽക്കാനായിരുന്നു സജീർ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.