വടകരയിൽ പൂട്ടിക്കിടന്ന കടമുറി പൊളിച്ചപ്പോൾ തലയോട്ടി; ആറ് മാസത്തിലേറെ പഴക്കം

New Update
361538_1705040037.jpg

വടകര: കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയിൽ പൂട്ടി കിടക്കുന്ന കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തലയോട്ടി കണ്ടത്.

Advertisment

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറുമാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗനമം. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment