New Update
/sathyam/media/media_files/KbSDjDzRRcOuzA1XMQHY.jpg)
കോഴിക്കോട്: പേരാമ്പ്രയിൽ 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര, കല്ലോട് സ്വദേശി കുഞ്ഞമ്മദ് (56 ) നെ ശിക്ഷിച്ചത്. 2021 നവംബർ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Advertisment
എൽകെജി വിദ്യാർത്ഥിനിയായ അതിജീവിതയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷൽ ജഡ്ജ് എം സുഹൈബ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.മനോജ് അരൂർ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us