കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫ്യൂച്ചർ ഇവൻ്റ്സ് ഫാഷൻ ഷോയ്ക്ക് സമാപനം

New Update
fashion show-2

കോഴിക്കോട്: ഫ്യൂച്ചർ ഇവൻ്റ്സ് സംഘാടകരായ മിസ്റ്റർ കേരള, മിസ് & മിസ്സിസ് കേരള സീസൺ 2 ഗ്രാൻ്റ് ഫിനാലെയുടെ വാശിയും അഴകും ഒത്തൊരുമിച്ച മത്സരങ്ങൾ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 25ന് അരങ്ങേറി.

Advertisment

സിനിമ താരം ഇടവേള ബാബു സംവിധാനം ചെയ്ത ഷോ വനംവകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം മലയാളി മത്സരാർത്ഥികൾ ഫാഷൻ ഷോയിൽ പങ്കെടുത്തു.

ഈ ഷോയോടൊപ്പം നടന്ന "ഫ്രീഡം നൈറ്റ്" എന്ന സംഗീത നിശയിൽ ഫ്യൂഷൻ താരം വേദമിത്രയും ഇന്റർനാഷണൽ ഡി.ജെ ആയ ഖത്തർ ഫിഫയിലെ ഔദ്യോഗിക ഡി.ജെ യുമായ സനയും കോഴിക്കോടിനെ ഹരം കൊള്ളിച്ചു.

fashion show=3

വിജയികൾക്ക് സാമൂഹ്യ പ്രവർത്തകനായ ബോബി ചെമ്മണൂരും, സിനിമ താരം മുൻസിലയും കിരീടമണിയിച്ചു. ചടങ്ങിൽ എഫ് ഐ ഇവന്റസ് ചെയർമാൻ & പ്രൊഡ്യൂസർ രഞ്ജിത്ത് എംപി, സി ഇ ഒ & പ്രൊജക്റ്റ് മാനേജർ ഈസാ മുല്ലാല്ലി എന്നിവർ പങ്കെടുത്തു. പ്രശസ്ത കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസിന്റെ ശിക്ഷണത്തിലാണ് മത്സരാർത്ഥികൾ വേദിയിലെത്തിയത്.

MR & Mr കേരളാ (വിവാഹിതര്‍) വിജയി: അബി ജോയ്, ഫസ്റ്റ് റണ്ണർ-അപ്പ്: ഇബ്രിസ് മാമ്പി, സെക്കന്റ് റണ്ണർ അപ്പ്: സുബ്രമണിയൻ. MR & Mr കേരളാ (അവിവാഹിതര്‍), വിജയി: ജിബിൻ വർഗീസ്, ഫസ്റ്റ് റണ്ണർ- അപ്പ്: ആദിത്യ അജിത്, സെക്കന്റ് റണ്ണർ അപ്പ്: മുഹമ്മദ് സാഗർ. Miss & Mrs കേരളാ (വിവാഹിതര്‍), വിജയി: ഡോ. അശ്വതി മോഹൻ, ഫസ്റ്റ് റണ്ണർ-അപ്പ്: റൈസീന, സെക്കന്റ് റണ്ണർ അപ്പ്: തുഷാര. Miss & Mrs കേരളാ (അവിവാഹിതര്‍), വിജയി ലിയാന ഖാലിദ്, ഫസ്റ്റ് റണ്ണർ-അപ്പ്: ശിൽപ ശാന്തി പിള്ള, സെക്കന്റ് റണ്ണർ-അപ്പ്: സാന്ദ്ര സതീഷ് എന്നിവർക്ക് കിരീടം ലഭിച്ചു.

fashion show

സുപ്രസിദ്ധ സിനിമ താരം റോഷൻ വിൻസൻ, നവമി, ഡോ.ശ്രീലക്ഷ്മി, നമ്രത പ്രകാശ്, ഡോ.പീജ, സിനിമതാരം സന്ദീപ് മേനോൻ, പ്രശസ്ത സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെ  എന്നിവരാണ്  വിധിനിർണയം നടത്തിയത്

Advertisment