കോഴിക്കോട്: പുരാതന പ്രസിദ്ധമായ അരക്കിണർ ചെറോടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന താലപ്പൊലി മഹോത്സവം വിപുലമായ പരിപാടികളോടെ നടന്നു. ക്ഷേത്രം തന്ത്രി പറമ്പടി മോഹനൻ തന്ത്രി വൈദിക കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് കലശ പൂജ, കലശാഭിഷേകം, ഭഗവതിക്കും ഗുരുദേവനും ഉപദേവതകളായ ഹനുമാൻ, ദണ്ഡൻ, ഗുളികൻ എന്നീ മൂർത്തികൾക്കും പ്രതിഷ്ഠാ ദിന വിശേഷാൽ പൂജകൾ, തണ്ണീരാമൃത് എന്നിവയും അന്നദാനവും വൈകീട്ട് ദീപാരാധനക്ക് ശേഷം താലപ്പൊലിയും നടന്നു.
/sathyam/media/media_files/2025/02/04/Bo1GoXa7vNp4LNY3ESXQ.jpg)
രാത്രി ഗുരുതി തർപ്പണത്തോടെ പ്രതിഷ്ഠാ ദിന താലപ്പൊലി മഹോത്സവ ചടങ്ങുകൾ അവസാനിച്ചു.