New Update
/sathyam/media/media_files/2025/02/20/wQmJCzlDRT1OVsmjKbdB.jpg)
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്.
Advertisment
മൂടാടി മലബാർ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി നിഹാൽ വീടുവിട്ടിറങ്ങി എന്നാണ് വിവരം.
രാവിലെയോടെ പയ്യോളി ഹൈസ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും അൽപ്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നൗഷാദിന്റെയും തെസ്‌നിയുടെയും മകനാണ് നിഹാൽ.