വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കോഴിക്കോട് കെഎസ്ആർടിസി

വനിതാ ദിനത്തിൽ (മാർച്ച് 8) നടക്കുന്ന ഉല്ലാസ യാത്രയ്ക്ക്  200 രൂപ മാത്രമാണ് നിരക്ക്

New Update
kozhikode ksrtc

കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ.

Advertisment

വനിതാ ദിനത്തിൽ (മാർച്ച് 8) നടക്കുന്ന ഉല്ലാസ യാത്രയ്ക്ക്  200 രൂപ മാത്രമാണ് നിരക്ക്. ഉച്ചയ്ക്ക് 1 മണിയ്ക്കാണ് ഉല്ലാസ യാത്ര ആരംഭിക്കുന്നത്. 

പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൌത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. 

Advertisment