/sathyam/media/media_files/2025/04/11/bT5hYqhx9Ts1puatMQwg.jpg)
കോഴിക്കോട്: തപാൽ വകുപ്പിന്റെ വിഷുക്കൈനീട്ടം പദ്ധതിയുമായി സഹകരിച്ച് വെസ്റ്റ് ഹിൽ പുവർഹോം സൊസൈറ്റി ഓഡിറ്റോറിയത്തിൽ മുഴുവൻ അന്തേവാസികൾക്കും വിഷുക്കൈനീട്ടം, വിഷു കോടി, പ്രത്യേക സദ്യ, ഏറ്റവും പ്രായം കൂടിയ അന്തേവാസികളെ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കും.
ഹോളി ലാൻഡ്പിൽഗ്രിം സൊസൈറ്റി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ, പോസ്റ്റ് ഫോറം അംഗങ്ങൾ എന്നിവരാണ് വിഷു കൈനീട്ടവും ഉപഹാരവും നൽകുന്നത്.
ഏപ്രിൽ 11 ന് രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ പുവർ ഹോമിൽ നടക്കുന്ന ചടങ്ങിൽ മലബാർ ഇനീഷേറ്റീവ് ഫോർ സോഷ്യൽ ഹർമണി (മിഷ്) ചെയർമാനും, മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യ പോസ്റ്റ് കാലിക്കറ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ട് വി. ശാരദ പദ്ധതി വിശദീകരണം നടത്തും. വിഷു കൈനീട്ട വിതരണം മനോരമ കോ ഓഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ നിർവഹിക്കും.
മുതിർന്ന പൗരന്മാരെ സി.എം.എ. പ്രസിഡൻ്റ് കെ. അനന്ദമണി ആദരിക്കും. ഹോളി ലാൻ്റ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിക്കും.
എം.ഡി സി ഭാരവാഹികളും പോസ്റ്റ് ഫോറം അംഗങ്ങളുമായ അഡ്വ എം. കെ. അയ്യപ്പൻ, പി.ഐ. അജയൻ, ട്രഷറർ എം.വി. കുഞ്ഞാമു, സി. എ. ബ്യൂട്ടിപ്രസാദ് (പ്രസാദ് അസോസിയേറ്റെസ്), ഇന്ത്യ പോസ്റ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്. എൻ. സത്യൻ, പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ. സി ഹൈദരലി, പൂവർ ഹോം പ്രസിഡൻ്റ് ഷനൂബ് താമരകുളം, സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡൻ്റ് അഡ്വ. എം. രാജൻ തുടങ്ങിയവർ പങ്കെടുക്കും.