ജൂന അഘാഡയുടെ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജം സന്ദർശിച്ചു

New Update
swami anandavanam

കോഴിക്കോട്: കേരളത്തിൽ നിന്നും ജൂന അഘാഡയുടെ മഹാ മണ്ഡലേശ്വർ ആയി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി വെസ്റ്റ്ഹിൽ അനാഥമന്ദിരം സന്ദർശിച്ചു.

Advertisment

സമാജം ഭാരവാഹികളും ജീവനക്കാരും താമസക്കാരും സ്വാമിജിയെ സ്വീകരിച്ചു. അനാഥ മന്ദിരം സ്ഥാപകരുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമമർപ്പിച്ചതിനു ശേഷം സത്സംഗത്തിൽ സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി.

swami anandavanam-2

കഴിഞ്ഞ ഒൻപത് പതിറ്റാണ്ട് കാലമായി അശരണരായ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി അനാഥ മന്ദിര സമാജം നടത്തുന്നത് സമാനതകളില്ലാത്ത സേവന പ്രവർത്തനമാണെന്ന് സ്വാമിജി പറഞ്ഞു.

സമൂഹത്തിന് താങ്ങും തണലും പകർന്നുകൊണ്ട് അനാഥ മന്ദിര സമാജത്തിൻ്റെ പ്രവർത്തനങ്ങൾ കാലത്തിൻ്റെ ഗതിവിഗതികൾക്കനുസരിച്ച് പുഷ്ടിപ്പെടേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണെന്നും സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

swami anandavanam-3

പരിപാടിയിൽ സമാജം പ്രസിഡൻ്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡൻ്റ് അഡ്വ.എം രാജൻ, ജോ. സെക്രട്ടറി വി ആർ രാജു, കെ ജി വേണുഗോപാൽ, പി പീതാംബരൻ എന്നിവർ പ്രസംഗിച്ചു.