/sathyam/media/media_files/2025/04/19/RH6XhiM9uvkYAlOG5uVZ.jpg)
കോഴിക്കോട്: കേരള ജിഎസ്‌ടി വകുപ്പിലെ സംസ്ഥാനതല പരാതി പരിഹാര സമിതിയിലേക്ക് ഓൾ കേരള കൺസ്യൂമർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരിയും ഡിസ്ട്രിക് മെർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ടും ആയ ഷെവലിയർ സി.ഇ ചാക്കുണ്ണിയെ സംസ്ഥാന ജിഎസ്‌ടി വകുപ്പ് സ്പെഷ്യൽ കമ്മീഷണർ നോമിനൈറ്റ് ചെയ്തു.
മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ ചെറുകിട ഇടത്തര വ്യാപാര സ്ഥാപനങ്ങളും കെട്ടിട ഉടമകളും നേരിടുന്നത്. ഇത് ലഘൂകരിക്കന്നതിന്ന് മുൻഗണന ക്രമത്തിൽ തയ്യാറാക്കിയ പ്രായോഗിക നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും.
ഓൺലൈൻ, വഴിയോര കച്ചവടം മൂലം വാടക കൊടുത്ത്, എല്ലാ ലൈസൻസുകളും എടുത്ത് പീടികയിൽ നിയമവിധേയമായി കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നഗരസഭ, പോലീസ് പ്രതിനിധികളെയും സംസ്ഥാന ജില്ലാ സമിതികളിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ അഭ്യർത്ഥിക്കും.
തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിൽ ഏപ്രിൽ 22ന് വൈകിട്ട് മൂന്നു മുതൽ നാലര വരെയാണ് യോഗം.
രാവിലെ മലബാറിലെ വിമാന - തീവണ്ടി - റോഡ് യാത്രാ ദുരിതം ലഘൂകരിക്കുന്നതിനും ജലഗതാഗതം പുനസ്ഥാപിക്കുന്നതിന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ, വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകളുടെ പ്രധിനിധികളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, റെയിൽവേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാൻ, പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, മാരി ടൈം ബോഡ് ചെയർമാൻ എൻ എസ് പിള്ള എന്നിവരുമായും അനുമതിക്ക് വിധേയമായി കൂടി കാഴ്ച നടത്തും.