വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ 107 മത് വാർഷികവും രണ്ടാമത് പ്രതിഷ്ഠാ വാർഷിക - തീർത്ഥാടന മഹോത്സവവും മെയ് 13, 14, 15 തിയ്യതികളിൽ

New Update
sreenarayana guruvarashramam athanickal

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ വത്സല ശിഷ്യനായ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ 107 മത് വാർഷികവും രണ്ടാമത് പ്രതിഷ്ഠാ വാർഷിക - തീർത്ഥാടന മഹോത്സവവും മെയ് 13, 14, 15 തിയ്യതികളിൽ വിപുലമായ പരിപാടികളോടു കൂടി നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡൻ്റ് ഷനൂപ് താമരക്കുളവും  അറിയിച്ചു.

Advertisment

ഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് ധന്യമായതും ഗുരുദേവൻ്റെ ഏക വെള്ളി വിഗ്രഹ പ്രതിഷ്ഠയുള്ളതുമായ ഗുരുവരാശ്രമം തീർത്ഥാടന കേന്ദ്രമായി ശിവഗിരി മഠം പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തർ ആശ്രമത്തിൻ്റെ മഹത്വം മനസ്സിലാക്കി സന്ദർശനം നടത്തി വരുന്നുണ്ട്.

മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വരയ്ക്കൽ കടപ്പുറത്ത് നിന്നും താലപ്പൊലി ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 6.30 മണിക്ക് പ്രതിഷ്ഠാദിന - തീർത്ഥാടന മഹോത്സവപരിപാടികളുടെ ഉദ്ഘാടന സമ്മേളനം നടക്കും. 

ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് എം പി എം കെ രാഘവൻ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. 

ഹോട്ടൽ വ്യവസായ മേഖലയിൽ ലോകോത്തര അംഗീകാരം നേടിയ ഗുരുഭക്തൻ പാരഗൺ സി ഇ ഒ സുമേഷ് ഗോവിന്ദ് ശതാഭിഷിക്തനായ  പഴനി ശ്രീ നാരായണ ധർമ്മാശ്രമം സെക്രട്ടറി കെ കുഞ്ഞിരാമൻ എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും. 

മുൻ യോഗം കൗൺസിലർ എ പി മുരളീധരൻ മാസ്റ്റർ എസ് എൻ ട്രസ്റ്റ് എക്സി. മെമ്പർ പി എം രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ഫ്യൂഷൻ തിരുവാതിര എന്നിവ നടക്കും.

മെയ് 14 ന് രാവിലെ മഹാ ശാന്തി ഹവനം ,ഗണപതി ഹോമം  പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ, കലശപൂജ , കലശാഭിഷേകം, മഹാ ഗുരു പൂജ അന്നദാനം എന്നിവ നടക്കും. ചടങ്ങുകൾക്ക് ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ , അനീഷ് ശാന്തികൾ എന്നിവർ നേതൃത്വം നൽകും.

ഉച്ചക്ക് ശേഷം ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദ ഗിരിയുടെ നേതൃത്വത്തിൽ മഹാ സർവ്വൈശ്വര്യ പൂജയും ഗുരുദേവ അഷ്ടോത്തര ശതനാമാർച്ചനയും ശ്രീശാരദാ അഷ്ടോത്തര നാമാർച്ചനയും നടക്കും. തുടർന്ന് വൈകീട്ട് വിശേഷാൽ ദീപാരാധന ഗീതാഞ്ജലി ഗ്രൂപ്പിൻ്റെ ഭജന വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

മെയ് 15 ന് രാവിലെ 10 മണിക്ക് രണ്ടാമത് ഗുരുവരാശ്രമ തീർത്ഥാടന - പ്രതിഷ്ഠാദിന മഹോത്സവ സമാപനവും എസ് എൻ ഡി പി യോഗ സ്ഥാപനദിനാഘോഷവും നടക്കും. 

സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ നിർവ്വഹിക്കും. സ്വാമി പ്രേമാനന്ദ മുഖ്യ പ്രഭാഷണം നടത്തും. 

ശ്രീ നാരായണ മിഷൻ സെക്രട്ടറി എം സുരേന്രൻ, എസ് എൻ ഡി പി യോഗം ഡയറക്ടർ ബാബു പൂതമ്പാറ എന്നിവർ പ്രഭാഷണം നടത്തും.

Advertisment