കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ ദി പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി സംഘടനയായ പൃഥിയിലെ അംഗങ്ങളായിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പൃഥി റൂട്ട്സിൻ്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമിച്ചു.
/sathyam/media/media_files/2025/05/13/Mh31hkDcTCKDMUfw8kfQ.jpg)
സ്ഥാപനത്തിലെ മുതിർന്ന താമസക്കാരനായ ശങ്കരൻകുട്ടി അച്ഛൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് ഡോ. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പൃഥി റൂട്ട്സ് രക്ഷാധികാരി രഞ്ജിത് രാജ് കെ.ജി, അനാഥമന്ദിരം സെക്രട്ടറി സുധീഷ് കേശവപുരി, മേട്രൺ സ്വപ്നകല, പൃഥി റൂട്ട്സ് വൈസ് പ്രസിഡണ്ട് സുഗമ്യ, സെക്രട്ടറി ആതിര എം, ക്യാപ്റ്റൻ മിഥുൻ കെ എന്നിവർ നേതൃത്വം നൽകി.