കോഴിക്കോട്: വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെയും സംസ്കൃത പഠനകേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പട്ടയിൽ പ്രഭാകരൻ്റെ മൂന്നാമത് ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കോട്ടപ്പറമ്പ് പട്ടയിൽ ഭവനത്തിൽ വെച്ച് നടന്ന പരിപാടി പുഷ്പാർച്ചനയോടെ ആരംഭിച്ചു. അനുസ്മരണ യോഗത്തിൽ ഡോ. ആര്യാദേവി അധ്യക്ഷത വഹിച്ചു. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
ടി.കെ.സന്തോഷ് കുമാർ അനുസ്മരണ ഭാഷണം നടത്തി.
എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, വി.വി.ഗോകുൽ പ്രസാദ്, ഒ.ജയശോഭ, വി.കെ രാജേഷ്, സി.പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
പട്ടയിൽ പ്രഭാകരൻ്റെ സ്മരണ നിലനിർത്താൻ കോഴിക്കോട് നഗരത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ പട്ടയിൽ പ്രഭാകരൻ സംസ്കൃത പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാനും അദ്ദേഹം കുട്ടികൾക്ക് വേണ്ടി രചിച്ച മുത്തശ്ശി രാമായണമെന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരം കേരളമാസകലം പ്രചരിപ്പിക്കാനും അനുസ്മരണ യോഗം തീരുമാനിച്ചു.