കോളേജ് അഡ്മിഷൻ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി യൂണിഡോസ് എഡ്യൂ ഹബ് എൽഎൽപി ബാലുശ്ശേരിയില്‍ പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
edu hub inauguration

കോഴിക്കോട്:  എഡ്യൂക്കേഷൻ കൺസൾട്ടൻസി സ്ഥാപനമായ യൂണിഡോസ് എഡ്യൂ ഹബ് എൽഎൽപി (UNIDOS EDU HUB LLP) ബാലുശ്ശേരി അറപ്പീടികയിൽ പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പനങ്ങാട് ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് മെമ്പർ ഷൈബാഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

ചടങ്ങിൽ ഗ്രൂപ്പ് ഡയറക്ടർമാരായ ജിബിൻ ടി ചാലിൽ, ജിതിൻ ടി ചാലിൽ, വിനീത് കെ ശിവദാസ്, ഫ്രാഞ്ചൈസി ഓണർ കെകെ ദേവദാസ്, പ്രമുഖ പ്രവാസി വ്യവസായികളായ അബ്ദുൽ നാസർ, അബ്ദുള്ള , വി വണ്‍ ഗ്രൂപ്പ് ഡയറക്ടർ ഷാജി, ജെബിആര്‍ ഗ്രൂപ്പ് ഡയറക്ടർ റെജി തേനൂർ, ഡോക്ടർ വേണുഗോപാൽ, എസ്എന്‍ഡിപി യോഗം ബാലുശ്ശേരി യൂണിയൻ സെക്രട്ടറി എംപി ശ്രീനി, റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർമാരായ ശിവാനന്ദൻ, സുനിൽ കെപി, കെഎസ്ഇബി റിട്ടയേർഡ് സബ് എഞ്ചിനീയർ ഗീതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.