കോഴിക്കോട്: അത്തോളിയില്‍ അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി.
ഇന്നലെ വൈകീട്ടോടെ പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയില്‍ അത്തോളി പഴയ മീന്‍ മാര്‍ക്കറ്റിന് സമീപം കുനിയില്‍ കടവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
അത്തോളി ചെത്തില്‍ മീത്തല്‍ സുന്ദരന്‍, അണ്ട്യാംകണ്ടി ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചിടുകയായിരുന്നു.
തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.