കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും സന്ദേശവും മലബാറിൻ്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിൽ സ്വാമി പ്രേമാനന്ദ കാണിക്കുന്ന ത്യാഗവും സമർപ്പണവും മാതൃകാപരവും സമാനതകളില്ലാത്തതുമാണെന്നു ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി പറഞ്ഞു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സംഘടിപ്പിച്ച സ്വാമി പ്രേമാനന്ദയുടെ ഷഷ്ഠ്യബ്ദപൂർത്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സമാദരണ ചടങ്ങിൻ്റെ ഉദ്ഘാടനവും സമാദരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,വൈസ് പ്രസിഡൻ്റ് രാജീവ്കുഴിപ്പള്ളി, ഗുരുവരാശ്രമം ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് മറ്റു ഭാരവാഹികളായ ലീലാവിമലേശൻ, സുജ നിത്യാനന്ദൻ, ഷമീന സന്തോഷ് എന്നിവർ പ്രസംഗിച്ചു.