കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ ദർശന ഗരിമ ദേശവ്യാപകമായി പ്രചരിപ്പിക്കുകയും ശിവഗിരിയുടെ പ്രഭാവം കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും എത്തിക്കുകയും ചെയ്ത ശാശ്വതീകാനന്ദ സ്വാമികളുടെ അകാല വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്നും സ്വാമിയുടെ തപ്ത സ്മരണകൾ സംഘടനാ പ്രവർത്തകർക്ക് എന്നും ഊർജ്ജം പകരുമെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച സ്വാമി ശാശ്വതീകാനന്ദസ്വാമിയുടെ 24 -ാ മത് സമാധി ദിനാചരണ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/07/03/swami-premananda-2-2025-07-03-13-13-26.jpg)
ചടങ്ങിൽ എസ്എൻഡിപി യോഗം ഡയറക്ടർ ബാബു പൂതമ്പാറ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യൂണിയൻ ഭാരവാഹികളായ രാജീവ് കുഴിപ്പള്ളി, കെ. ബിനുകുമാർ, പി കെ ഭരതൻ മാസ്റ്റർ, വി. സുരേന്ദ്രൻ,ലീലാ വിമലേശൻ, ലളിതാ രാഘവൻ, മോഹൻദാസ് കോവൂർ, പി കെ വിമലേശൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ വെച്ച് 75 വയസ്സ് പൂർത്തിയായ ശാഖാ ഭാരവാഹികളെയും ശാഖകളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.