കോഴിക്കോട്: റോഡപകടങ്ങളും വാഹന തീപിടുത്തങ്ങളും ദേശീയ പാത 66 - ൽ വർദ്ധിച്ച സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് അണ്ടർപ്പാസിലെ സ്ഥാലസൗകര്യം ഉപയോഗപ്പെടുത്തി നിശ്ചിത അകലം പാലിച്ച് ഫയർ യൂണിറ്റുകൾ സ്ഥാപിക്കുക, ഉയരം കൂടിയ കെട്ടിടങ്ങളിലെ തീ അണക്കുന്നതിന് പ്രധാന നഗരങ്ങളിൽ അഗ്നിശമന സേനക്ക് സ്കൈ ലിഫ്റ്റ് നൽകുക, കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പുനർ നിർമ്മാണം ത്വരിതപെടുത്തുക, പണി പൂർത്തീകരിക്കുന്നത് വരെ തുറമുഖ വകുപ്പിന്റെ ബീച്ചിലെ ബംഗ്ലാവിലോ, അനുയോജ്യമായ മറ്റു സ്ഥലത്തോ താൽക്കാലിക ഫയർ സ്റ്റേഷൻ ആരംഭിക്കുക, അഗ്നിശമന സേനയുടെ അംഗബലം വർദ്ധിപ്പിക്കുക, ആധുനിക ഉപകരണങ്ങൾ അനുവദിക്കുക, അഗ്നിസേനയുടെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷിക്കുന്നവർക്കെതിരെ കേസ് എടുക്കുവാൻ നിയമ ഭേദഗതി വരുത്തുക, അടിയന്തിര ഘട്ടങ്ങളിൽ കേരളത്തിലെ 4 അന്താരാഷ്ട്ര വിമാന താവളങ്ങളിലെ ഫയർ ഫൈറ്റിംഗ് യൂണിറ്റ് സേവനം നിയമവിധേയമാക്കുക തുടങ്ങിയ നിവേദനത്തിലെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അനുഭാവപൂർവ്വം പരിഗണിക്കാമെന്നും അസോസിയേഷൻ മുമ്പ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്കൈ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ അറിയിച്ചു.
അഡ്മിനിസ്ടേഷൻ ഡയറക്ർ അരുൺ അൽഫോൺസ്, എംഡിസി പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.