കോഴിക്കോട്: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ എല്ലാ മാസവും അംശാദയം അടച്ച് പെൻഷനായ തൊഴിലാളികൾക്ക് മാസങ്ങളായി പെൻഷൻ നൽകാതെയും വിവിധ ആനുകൂല്യങ്ങൾ കുടിശികയാക്കിയും സംസ്ഥാന സർക്കാരും ക്ഷേമനിധി ബോർഡും തൊഴിലാളികളെ അവഗണിക്കുകയാണെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി.
യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് എല്ലാ തൊഴിലാളികൾക്കും കൃത്യമായി ആനുകൂല്യങ്ങളും പെൻഷനും നൽകുകയും സർക്കാരിന് ആവശ്യമായ സമയത്ത് കടം നൽകാനും പര്യാപ്തമായിരുന്ന ക്ഷേമ ബോർഡിനെ സർക്കാരിൻ്റെ നിരുത്തരവാദപരമായ നയങ്ങൾ കാരണവും ബോർഡിൻ്റെ കഴിവില്ലായ്മ കാരണവും സാമ്പത്തികമായി പരിതാപകരമാക്കി.
ഇത് കഷടപ്പെട്ട് അംശാദായം അടച്ചിരുന്ന തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയും ബോർഡിനെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തു.കെട്ടിട നിർമാണ സെസ്സ് പിരിവ് ഊർജ്ജിതപെടുത്തി ബോർഡിലേക്ക് ഫണ്ട് ലഭ്യമാക്കുന്നതിനും ഇപ്പൊൾ ബോർഡിന്സാധ്യകുന്നില്ല.
കോടിക്കണക്കിന് രൂപയാണ് വിവിധ വകയിൽ ബോർഡ് ആനുകൂല്യമായി തൊഴിലാളികൾക്ക് നൽകുന്നത്.ഇത് ഉടൻ കൊടുത്ത് തീർക്കാൻ ബോർഡും സർക്കാരും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി പി കുഞ്ഞമ്മദ് ഉൽഘാടനം ചെയ്തു. മൊയ്തു നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ. കെ.സി ബഷീർ, ജന സെക്രട്ടറി എ.ടി അബ്ദു പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് സി. ജാഫർ സക്കീർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി മൊയ്‌ദു നടുക്കണ്ടി (പ്രസിഡന്റ്), മുഹമ്മദാലി അത്തോളി (ജന സെക്രട്ടറി), അഷ്‌റഫ് എം.കെ (ട്രഷറർ), കെ.ടി.കെ കുഞ്ഞമ്മദ്, ജി.ക്കെ അബ്ദുറഹ്മാൻ, കെ.മുഹമ്മദ് കോയ, റഫീഖ് ടി.പി, കെ.കെ.സി മുഹമ്മദ് (വൈസ് പ്രസിഡൻ്റ്), അഷ്‌റഫ് ആനക്കുഴിക്കര, ടി.ടി.എ ഖാദർ, പി.വി അഷ്‌റഫ്, എം.പി ലത്തീഫ്, ജാഫർ തുണ്ടിയിൽ, അബ്ദുല്ലക്കുട്ടി വി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.