കോഴിക്കോട്: എൻഡിഎയുടെ ഘടകക്ഷിയാണെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാല) കേരളത്തിൽ മുന്നണിയിൽ ഉൾപ്പെടുത്താതെ അസ്പൃശ്യത കാണിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നും ആർപിഐ ജില്ലാ കൺവൻഷൻ പ്രഖ്യാപിച്ചു.
പാർട്ടിയുടെ കോഴിക്കോട് ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് പ്രവീൺ ബിലാത്തികുളം അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആർ സി രാജീവ് ദാസ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് നായർ നിർവ്വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/21/rpi-kozhikode-2-2025-07-21-22-00-22.jpg)
സംഘടനാ കാര്യങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി വി പി സന്തോഷ് കുമാർ വിശദീകരിച്ചു. രജി കേശവൻ നായർ, ഇന്ദ്രജിത്ത് സിംഗ് ആര്യസമാജം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് കാറമ്മന സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ് കാളികണ്ടി നന്ദിയും പറഞ്ഞു.