കോഴിക്കോട്: മുൻ മുഖ്യമന്ത്രി വിഎസിന്റെ വിയോഗം കേരള ജനതയ്ക്ക് തീരാനഷ്ടമാണെന്ന് മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡന്‍റ് ഷെവലിയാർ സി ഇ ചാക്കുണ്ണി പ്രസ്താവിച്ചു.
മുഖ്യമന്ത്രിയായിരിക്കെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എന്ന നിലക്കും, പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളുടെ പേരിലും നിരവധി നിവേദനങ്ങൾ അദ്ദേഹത്തിന് സമർപ്പിക്കുകയും അവ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചാക്കുണ്ണി സ്മരിച്ചു.
വിഎസിന്റെ വിയോഗത്തിൽ ഷെവലിയാര്‍ ചാക്കുണ്ണി അനുശോചനം രേഖപ്പെടുത്തി.