കോഴിക്കോട്: പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് മുഴുവൻ ജീവനകാർക്കും മാന്യമായ സേവന വേതന വ്യവസ്ഥകളും ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ സൗകര്യങ്ങളും അനുവദിക്കാൻ മാനേജ്മെൻ്റുകൾ തയ്യാറാകണമെന്നും നാഷണൽ യൂണിയൻ ഓഫ് ജർണലിസ്റ്റ് ഇന്ത്യ കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് പ്രേം ജോൺ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. അജിത് കുമാർ, അഡ്വ. എം രാജൻ, രാജേഷ് മല്ലർ കണ്ടി, ഡോ. അജിൽ മുഹമ്മദ്, രാമദാസ് വേങ്ങേരി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികളായി അഡ്വ. എം. രാജൻ (പ്രസിഡൻ്റ് ), രാമദാസ് വേങ്ങേരി, ഗോപിനാഥ് കെ പി, ബബിലേഷ് (വൈസ് പ്രസിഡൻ്റുമാര്‍), രാജേഷ് മല്ലർകണ്ടി (സെക്രട്ടറി), സുധീർരാജ്, ഗിരീഷ് പെരുവയൽ, ഷാജികുമാർ (ജോ. സെക്രട്ടറിമാര്‍), രാജീവ് കുഴിപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.