ആഡംബര ബൈക്ക് മോഷ്ടിക്കാൻ ശ്രമം; കൈയ്യോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദാ(27)ണ് അറസ്റ്റിലായത്

New Update
idukki theft

കോഴിക്കോട്; നടക്കാവിലെ ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍ കിരണ്‍ചന്ദാ(27)ണ് അറസ്റ്റിലായത്. നടക്കാവ് വണ്ടിപ്പേട്ടയിലെ കെ.വി.ആര്‍. ഷോറൂമില്‍ പ്രദര്‍ശനത്തിനുവെച്ച 2,43,000 രൂപയുടെ ബൈക്കാണ് ഇയാള്‍ ചില്ലുതകര്‍ത്ത് മോഷ്ടിച്ചത്.

Advertisment

മോഷ്ടിച്ച ബൈക്കുമായി ഞായറാഴ്ച രാവിലെ 6.30-ന് വടകര ഭാഗത്തേക്ക് വരുന്നതിനിടെ മൂരാട് ബ്രദേഴ്സിലെ മാധവം ഫ്യുവല്‍സില്‍ എണ്ണയടിക്കാന്‍ കയറി. എണ്ണയടിച്ചശേഷം പണം ഗൂഗിള്‍പേ വഴി അടയ്ക്കാമെന്നു പറഞ്ഞു. പണം കിട്ടാതായതോടെ ജീവനക്കാരന്‍ ഇത് ചോദ്യംചെയ്തു. ഇതിനിടെ ഇയാള്‍ ജീവനക്കാരന്റെ മൂക്കിനിടിച്ചു വീഴ്ത്തി.

തുടര്‍ന്ന് ബൈക്കുപേക്ഷിച്ച് പുറത്തേക്ക് ഓടുകയും റോഡിലൂടെ പോവുകയായിരുന്ന ലോറിക്കുപിറകില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്ക് മോഷണത്തിനും പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദിച്ചതിനും വടകര പോലീസ് കേസെടുത്തിട്ടുണ്ട്. ബൈക്ക് ഷോറൂമിന്റെ 60,000 രൂപയുടെ വിലവരുന്ന ചില്ലാണ് തകര്‍ത്തത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കും.

theft
Advertisment