New Update
/sathyam/media/media_files/2025/08/26/ayyankali-dinakhosham-2025-08-26-18-33-42.jpg)
കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും സാമൂഹ്യ പ്രവർത്തന മേഖലയിലെ സമഗ്രസംഭാവനക്ക് നൽകി വരുന്ന 3 -ാമത് അയ്യങ്കാളി പുരസ്കാര സമർപ്പണവും ആഗസ്ത് 28 ന് വ്യാഴാഴ്ച കാലത്ത് 10.30 മണിക്ക് വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ വെച്ച് നടക്കുകയാണ്.
Advertisment
പ്രമുഖ സാഹിത്യകാരൻ വിആർ സുധീഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ജയപ്രകാശ് കായണ്ണക്ക് പുരസ്കാരം നൽകുകയും ചെയ്യും. കലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ എ കെ അനുരാജ് മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകളർപ്പിച്ച് സംസാരിക്കും.