/sathyam/media/media_files/2025/08/28/karanthur-2025-08-28-18-40-02.jpg)
കാരന്തൂർ: തിരുനബിയെ കുറിച്ചുള്ള നിരന്തര സ്മരണകളാണ് എല്ലാ കാലത്തെയും വിശ്വാസികളെ ചിട്ടപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ 'സയ്യിദുൽ കൗനയ്നിന്റെ' ഭാഗമായി എസ് എസ് എഫ് ദഅ്വ സെക്ടർ സംഘടിപ്പിച്ച ത്വലഅൽ ബദ്റു വിളംബര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസ് റാലിയോടെ ആരംഭിച്ച വിളംബരത്തിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.
വി.പി.എം ഫൈസി വല്യാപള്ളി, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അസ്‌ലം സഖാഫി മലയമ്മ, അക്ബർ ബാദുഷ സഖാഫി, കരീം ഫൈസി, വിഎം റഷീദ് സഖാഫി, അബ്ദുൽ ഹകീം നഹ തുടങ്ങിയവർ സംബന്ധിച്ചു. ഇഹ്‌യാഉസ്സുന്ന ജനറൽ സെക്രട്ടറി മിസ്ഹബ് പിലാക്കൽ സ്വാഗതവും സ്വാലിഹ് പയ്യോളി നന്ദിയും പറഞ്ഞു.
ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ വിളംബരം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.