ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്നദാന ഫണ്ടിലേക്കുള്ള നിധി സമാഹരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

New Update
sndp yogam kozhikode union

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീ നാരായണ ഗുരു ജയന്തി അന്നദാന നിധി സമാഹരണത്തിൻ്റെ ഉദ്ഘാടനം കാരാട്ട് വത്സരാജ് നിർവ്വഹിക്കുന്നു.

കോഴിക്കോട്: ശ്രീനാരായണ ഗുരുവരാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം മുൻ ജനറൽ സെക്രട്ടറി കാരാട്ട് വത്സരാജ് പറഞ്ഞു.

Advertisment

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന അന്നദാന ഫണ്ടിലേക്കുള്ള നിധി സമാഹരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,യൂണിയൻ കൗൺസിലർ വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisment