ഡ്രൈവർ പള്ളിയില്‍ കയറി, ഓട്ടോറിക്ഷ മോഷ്ടിച്ച് യു.പി സ്വദേശി; കോഴിക്കോട് നഗരത്തിൽ സുഹൃത്തുക്കളുമായി കറക്കം

പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാർ മോഷ്ടിച്ചത്.

New Update
2058054-untitled-1.webp

കോഴിക്കോട്: ഡ്രൈവർ പള്ളിയില്‍ നമസ്‌കരിക്കാനായി പോയപ്പോൾ പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കോഴിക്കോട് പുതിയപാലത്താണ് സംഭവം. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാർ മോഷ്ടിച്ചത്.

Advertisment

പുതിയപാലം പള്ളിക്ക് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി ഹനീഫ നമസ്‌കരിക്കാനായി പള്ളിയില്‍ കയറിയപ്പോഴാണ് രാഹുല്‍കുമാർവാഹനവുമായി കടന്നുകളഞ്ഞത്. തുടർന്ന്, രണ്ട് സുഹൃത്തുക്കളെ ഓട്ടോയില്‍ കയറ്റി നഗരത്തിലൂടെ ഏറെനേരം സഞ്ചരിക്കുകയും ചെയ്തു. പിന്നീട് വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഓട്ടോറിക്ഷ കണ്ടപ്പോള്‍ എടുത്തുകൊണ്ടുപോയി ഓടിക്കണമെന്ന് തോന്നി എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

auto
Advertisment