New Update
/sathyam/media/media_files/HxQSbFqpsucPkNtjFOg2.jpg)
കോഴിക്കോട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നന്‍മണ്ട അമ്മോമ്മലത്ത് പരേതനായ വാസുവിന്റെയും വസന്ത അമ്മയുടെയും മകന്‍ എ. ബിജോയ്(മുത്തു-39) ആണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ ബിജോയിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു.
Advertisment
ബാലുശേരി-കോഴിക്കോട് റൂട്ടില്‍ കാക്കൂരില്‍ ഇന്ന് രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. സി.പി.എം നന്‍മണ്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കെ.എസ്.കെ.ടി.യു നന്‍മണ്ട വില്ലേജ് സെക്രട്ടറി കൂടിയായിരുന്നു. സഹോദരങ്ങൾ: ഷിജി, സുബീഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us