കോഴിക്കോട്: ഉൽപ്പന്ന ഗുണമേൻമയും, ഉപഭോക്തൃ- ഡീലർ സൗഹൃദ വിൽപ്പന രീതിയുമാണ് വിജയത്തിൻ്റെ അടിസ്ഥാനം. കിറ്റെക്സ് ലിമിറ്റഡിൻ്റെ വിപണനരീതി മാതൃകാപരമാണെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി പറഞ്ഞു.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കിറ്റെക്സ് ഗ്രൂപ്പ് വിപണനക്കാരുടെ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ കെ.സി. പിള്ള അദ്ധ്യക്ഷത വഹിച്ചു. മികച്ച വ്യാപാരികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഷെവലിയർ സി.ഇ. ചാക്കുണ്ണി സമ്മാനിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/05/ce-chakkunni-2-2026-01-05-13-17-09.jpg)
ഓപ്പറേഷൻ ജനറൽ മാനേജർ മുരളികൃഷ്ണൻ, ജനറൽ മാനേജർ സെയിൽസ് & മാർക്കറ്റിംഗ് ബി മുരുകദാസ്, മാർക്കറ്റിംഗ് മാനേജർ പ്രിൻസ് മാത്യുസ് , സെയിൽസ് മാനേജർ കെ.ഐ.എൽദോസ്, പർച്ചേസ് മാനേജർ പി.വി. രാജേഷ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് റിയ മിനി വർമ്മ എന്നിവർ സംസാരിച്ചു.