കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്‌, കുടുംബ ക്ഷേമ സഹായം വിതരണം ചെയ്തു

കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ്  ഫഹാഹിൽ ഏരിയ അംഗം പരേതനായ കൊയമ്പുറത്ത് സലീമിന്റെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി സഹായം വിതരണം ചെയ്തു

New Update
salim koyamburath

കുവൈത്ത്‌: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ്  ഫഹാഹിൽ ഏരിയ അംഗം പരേതനായ കൊയമ്പുറത്ത് സലീമിന്റെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം കക്കോടിക്കടുത്ത്, ചെറുകുളതുള്ള വസതിയിൽ വെച്ച്  കക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഷീബയും അസോസിയേഷൻ രക്ഷാധികാരി സിറാജ് എരഞ്ഞിക്കലും ചേർന്ന് കുടുംബത്തിന്   കൈമാറി.

Advertisment

ചടങ്ങിൽ കക്കോടി പഞ്ചായത്ത് വാർഡ്‌ മെമ്പർ പ്രമീള, സാമൂഹിക പ്രവർത്തകൻ പ്രസാദ്, കൂടാതെ അസോസിയേഷൻ പ്രതിനിധികളായ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, മുൻ കേന്ദ്ര നിർവ്വാഹക സമീതി അംഗങ്ങളായ ഹസ്സൻ കോയ, വാരിജാക്ഷൻ, മുനീർ മരയ്ക്കാൻ, റസാക്ക് കാലിക്കറ്റ്, ഫഹാഹീൽ ഏരിയ അംഗം നസീർ താമര കുന്നത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment