കോഴിക്കോട്: വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ പോസ്റ്റിന് മുകളിൽ വെച്ച് ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്.
പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍ വെച്ച് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈന്‍ ഓഫാക്കാതെയാണ് ഇവര്‍ ജോലി ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.