കോഴിക്കോട്: തടവുപുള്ളിയെ കാണാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ജില്ലാ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പാഴത്തോട് പാറച്ചാലില്‍ അജിത് വര്‍ഗീസ് (24), മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ പാറക്കുളങ്ങര ജില്‍ഷാദ്(30) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ ഇവരുടെ സുഹൃത്തായ തടവുപുള്ളിയെ കാണണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ എത്തിയത്. എന്നാല്‍ തടവുപുള്ളിയെ കാണാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കോഴിക്കോട് ജില്ലാ ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.