New Update
/sathyam/media/media_files/UdY692gELTRMOlOxorUc.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വിവാദത്തില്‍ ഓപ്പറേഷന്‍ നടത്തിയ ഡോ ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു. സസ്പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
Advertisment
ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാർക്കും ഒപ്പമാണ് ചോദ്യം ചെയ്തത്. നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് ഡോക്ടറുടെ വാദം.
ആറാം വിരലിന് പകരം നാവിൽ ശസ്തക്രിയ നടത്തിയതാണ് വിവാദമായത്. ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us