വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തന്‍റെ അയല്‍വീട്ടില്‍ വിവാഹത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ കുഴഞ്ഞ് വീഴുകയുമായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
siraj marachalil

കോഴിക്കോട്: വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം.

Advertisment

തന്‍റെ അയല്‍വീട്ടില്‍ വിവാഹത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഭാര്യ: ഫസില.  മക്കള്‍: മുഹമ്മദ് ഹിദാഷ് അമന്‍, ആയിഷ സൂബിയ, സറിയ മറിയം ബീവി. 

Advertisment