New Update
/sathyam/media/media_files/bFEi9w38ZborZvkOYxGb.jpg)
കോഴിക്കോട്: ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവതി മരിച്ചു. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം നടന്നത്.
Advertisment
മകള്‍ക്കൊപ്പം ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. വൈകിട്ട് 5.15ന് എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. മകൻ: സി.കെ.ഫഹദ്.