കൂരാച്ചുണ്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍

കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉൾപ്പടെയുള്ള എട്ടംഗസംഘം കുളിക്കാനിറങ്ങിയത്. അവധി ആഘോഷിക്കാനാണ് സംഘമെത്തിയത്.

New Update
do not

കോഴിക്കോട്: കൂരാച്ചുണ്ട് കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ  യുവാവ് മുങ്ങിമരിച്ചു. കോട്ടയം സ്വദേശിയും തൂത്തുക്കൂടി ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാര്‍ത്ഥിയുമായ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്.

Advertisment

കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉൾപ്പടെയുള്ള എട്ടംഗസംഘം കുളിക്കാനിറങ്ങിയത്. അവധി ആഘോഷിക്കാനാണ് സംഘമെത്തിയത്.

Advertisment