New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കോഴിക്കോട്: മധ്യവയസ്‌കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി ആസ്മാബിയാണ്(55) മരിച്ചത്. പയ്യടി മേത്തൽ ജി.എൽ.പി. സ്കൂളിനു സമീപം സി.പി. ഫ്ലാറ്റിലാണ് സംഭവം.
Advertisment
ജോലി കഴിഞ്ഞ് രാത്രിയില്‍ മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ആസ്മാബിയുടെ ആഭരണങ്ങള്‍ മോഷണം പോയ നിലയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ഇവരുടെ മരുമകന്‍ കാരക്കോണം സ്വദേശി മുഹമൂദി(39)നെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.