നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റില്‍

New Update
54555

കോഴിക്കോട്; നടിയും എയർഹോസ്റ്റസുമായ ജിപ്‌സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

Advertisment

കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്‌സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്.

അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദി പ്രതിയാക്കുന്ന തരത്തില്‍ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എല്ലാം തരണം ചെയ്യാന്‍ തന്നെ സഹായിച്ചത് സോഷ്യല്‍മീഡിയ കൂട്ടുകാരാണെന്നും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നന്ദി പറയുന്നുവെന്നും താരം കുറിച്ചു.

Advertisment